Map Graph

ലോങ് ബീച്ച്, കാലിഫോർണിയ

ലോംഗ് ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിലെ ഗ്രേറ്റർ ലോസ് ആഞ്ചൽസ് മേഖലയിൽ പസഫിക് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 462,257 ആയിരുന്നു. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള 36 ാം നഗരവും കാലിഫോർണിയയിൽ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ നഗരവുമാണ് ലോംഗ് ബീച്ച്. ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ നഗരമാണ് ലോംഗ് ബീച്ച്, അതുപോലെതന്നെ തെക്കൻ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ്, സാൻ ഡിയേഗോ എന്നിവയ്ക്കു ശേഷം ഇത് ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ കണ്ടെയിനർ തുറമുഖമായ ലോംഗ് ബീച്ച് പോർട്ട്, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് തുറമുഖങ്ങളിലൊന്നുംകൂടിയാണ്.

Read article
പ്രമാണം:LBCmontagebytisoy.JPGപ്രമാണം:Flag_of_Long_Beach,_California.pngപ്രമാണം:Seal_of_Long_Beach,_California.pngപ്രമാണം:LA_County_Incorporated_Areas_Long_Beach_highlighted.svgപ്രമാണം:Usa_edcp_relief_location_map.png